വിരസമായ ദിവസം... കുറേ ആയി എഴുതീട്ട് ...എഴുത്ത് തുടങ്ങിവച്ചതല്ലാതെ അത് മുഴുവിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല...മനസിപ്പോള്‍ ശൂന്യമാണ് കഥയോ കഥാപാത്രങ്ങളോ ഒന്നുമില്ല... ഇന്ന് രാഹുല്‍ ചേട്ടന്‍ ചോതിച്ചു ഞാന്‍ നിരാശ കാമുകി ആണോന്നു... ഈ ചോദ്യം ഈ ഇടയായി ഒരുപാടു പേര്‍ ചോദിക്കുന്നു . .. എന്‍റെ സ്വഭാവ സവിശേഷത കൊണ്ടാവാം...എനിക്ക് നിരാശയോ പ്രണയ നൈരാശ്യമോ??
എന്റെ പ്രണയങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍...
ആദ്യ പ്രണയം എനിക്ക് തോന്നിയത് ടൂഷന്‍ ക്ലാസ്സിന്‍റെ ചുവരുകള്‍ക്കിടയില്‍ ആണ്... അവന്‍ എന്നെ ശ്രദ്ധിക്കുമായിരുന്നു ഞാന്‍ അവനേം... അത് പ്രണയമായി തോന്നുന്നില്ല വെറും കൌതുകം മാത്രമായിരുന്നു... പക്ഷെ എന്തോ എന്റെ പ്രണയം അവന്‍ ആണ്... എല്ലാരോടും തോന്നുന്ന ഒരു ഇഷ്ടമായിരുന്നില്ല എനിക്ക് അവനോടു തോന്നിയിരുന്നത്... എന്‍റെ പ്രണയം തുറന്നു പറയാത്ത ഒരു വിങ്ങലായി മാറി... വളരും തോറും പ്രണയം ഓരോ രൂപത്തില്‍ എന്‍റെ മുന്നില്‍ അവതരിച്ചു...
കൗമാരം എല്ലാരടേം ചിന്തകള്‍ക്കും മോഹങ്ങള്‍ക്കും നിറം വയ്ക്കുന്ന കാലം...കൗമാരം എനിക്കും ഒരുപാട് മോഹങ്ങള്‍ തന്നു എന്‍റെ മോഹങ്ങളില്‍ അവന്‍ നിറഞ്ഞു...
Subscribe to:
Post Comments (Atom)
No comments:
Post a Comment