Saturday, January 23, 2010

എന്തോ ഒരു വിഷമം... എന്താണെന്നറിയില്ല ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത... വെറുതെ... ഓരോന്ന് ആലോചിച്ചു കൂട്ടുന്നു... എനിക്കെന്നും തോന്നാറുണ്ട് ബസിലോ ട്രെയിനിലോ മറ്റും പോകുമ്പോള്‍ ഓടികൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ ജനലിലൂടെ കയിട്ട് എന്തെങ്കിലും പുറത്തു കളയുമ്പോള്‍... എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് അങ്ങനെ എനിക്ക് നഷ്ടമാവും എന്ന്... അതുകൊണ്ട് തന്നെ ഒരു മിട്ടായി കടലാസ് കളയുമ്പോള്‍ പോലും ഞാന്‍ രണ്ടു വട്ടം ആലോചിക്കും... ഒരിക്കല്‍ പോയി കഴിഞ്ഞാല്‍ പിന്നീടൊരിക്കലും അവ തിരിച്ചു കിട്ടിയില്‍ എങ്കിലോ എന്ന് ഒരു ഉള്‍ഭയം... എനിക്ക് മാത്രമേ ഉള്ള ഇങ്ങനെ ഉള്ള തോന്നലുകള്‍ എന്ന് തോന്നുന്നു... വേറെ ആരും ഇങ്ങനെ ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ല... ഇന്നെന്തോ അങ്ങനെ ഒന്നും സംഭവിച്ചില്ലെങ്കില്‍ കൂടെ എനിക്കേറ്റവും വിലപെട്ടതെന്തോ വഴിയില്‍ ഉപേക്ഷിച്ചത് പോലെ മനസ്വിങ്ങുന്നു... ഒരു സുഘമുള്ള സ്വപ്നം കണ്ടു തീര്‍ന്നത് പോലെ...

Sunday, November 29, 2009

പ്രണയം ഇതാണോ?

വിരസമായ ദിവസം... കുറേ ആയി എഴുതീട്ട് ...എഴുത്ത് തുടങ്ങിവച്ചതല്ലാതെ അത് മുഴുവിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല...മനസിപ്പോള്‍ ശൂന്യമാണ് കഥയോ കഥാപാത്രങ്ങളോ ഒന്നുമില്ല... ഇന്ന് രാഹുല്‍ ചേട്ടന്‍ ചോതിച്ചു ഞാന്‍ നിരാശ കാമുകി ആണോന്നു... ഈ ചോദ്യം ഈ ഇടയായി ഒരുപാടു പേര്‍ ചോദിക്കുന്നു . .. എന്‍റെ സ്വഭാവ സവിശേഷത കൊണ്ടാവാം...എനിക്ക് നിരാശയോ പ്രണയ നൈരാശ്യമോ??
എന്റെ പ്രണയങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍...
ആദ്യ പ്രണയം എനിക്ക് തോന്നിയത് ടൂഷന്‍ ക്ലാസ്സിന്‍റെ ചുവരുകള്‍ക്കിടയില്‍ ആണ്... അവന്‍ എന്നെ ശ്രദ്ധിക്കുമായിരുന്നു ഞാന്‍ അവനേം... അത് പ്രണയമായി തോന്നുന്നില്ല വെറും കൌതുകം മാത്രമായിരുന്നു... പക്ഷെ എന്തോ എന്റെ പ്രണയം അവന്‍ ആണ്... എല്ലാരോടും തോന്നുന്ന ഒരു ഇഷ്ടമായിരുന്നില്ല എനിക്ക് അവനോടു തോന്നിയിരുന്നത്... എന്‍റെ പ്രണയം തുറന്നു പറയാത്ത ഒരു വിങ്ങലായി മാറി... വളരും തോറും പ്രണയം ഓരോ രൂപത്തില്‍ എന്‍റെ മുന്നില്‍ അവതരിച്ചു...
കൗമാരം എല്ലാരടേം ചിന്തകള്‍ക്കും മോഹങ്ങള്‍ക്കും നിറം വയ്ക്കുന്ന കാലം...കൗമാരം എനിക്കും ഒരുപാട് മോഹങ്ങള്‍ തന്നു എന്‍റെ മോഹങ്ങളില്‍ അവന്‍ നിറഞ്ഞു...

Wednesday, November 11, 2009

ഞാന്‍...

എന്നെ കുറിച്ച് പറയുകയാണെങ്കില്‍.. എന്തൊക്കെയോ ആവണം എന്ന് ആഗ്രഹിച്ചു പക്ഷെ ഒന്നും ആയില്ല ഞാന്‍.. പക്ഷെ നഷ്ടബോധം തീരെ ഇല്ല എനിക്ക് ... സ്കൂളില്‍ പഠിക്കുമ്പോള്‍ ആഗ്രഹം ഒരു ജേര്‍ണലിസ്റ്റ്‌ ആവണം എന്നായിരുന്നു... പിന്നീട് എനിക്ക് കൌതുകം തോന്നിയത് സൈകോളജിയില്‍് ആണ് .. പക്ഷെ ഈ രണ്ടു മേഖലകളിലേക്കും തിരിയാന്‍ എനിക്ക് സാധിച്ചില്ല... എത്തിപ്പെട്ടത് എന്ജിനീയറിങ് ഫീല്‍ഡില്‍ ... ഈ ഫീല്‍ഡ് എന്‍റെ അഭിരുചിക്ക് ചേര്‍ന്നതല്ലെന്നു അറിഞ്ഞിട്ടും ... അതിനെ എങ്ങനെ രസകരമാക്കാം എന്ന് ആലോചിക്കുവാ ഞാന്‍ ... പിന്നെ എന്‍റെ ഇഷ്ടങ്ങളെ കുറിച്ച് പറയുവാണേല്‍.. ഒരുപാടു പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാ.. ഒറ്റയ്ക്കിരുന്നു പാടാനും ഇഷ്ടമാ... മഴയത്ത് ജനലിലൂടെ പുറത്തേക്കു നോക്കാന്‍ ഒരുപാടു ഇഷ്ടമാ.. ഓരോ കഥകള്‍ വായിച്ചു അതിലെ കഥാപാത്രങ്ങളായി ജീവിക്കാന്‍ ഒരുപാടു ഇഷ്ടമാ.. ഈ വലിയ ലോകത്ത് ഞാന്‍ അരുമല്ലായിരിക്കാം... എന്നെ തിരിച്ചറിയുന്നത്‌ കുറച്ചു പേര്‍ മാത്രമാവാം... പക്ഷെ അവരിലൂടെ എന്നും ജീവിക്കണം എന്നാണ് എന്‍റെ ആഗ്രഹം.. അതികമോന്നും ദേഷ്യപെടാറില്ല ഞാന്‍ ... പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന പുരുഷന്മാരോട് വളരെ ദേഷ്യം തോന്നും.. ചിലപ്പോള്‍ പ്രതികരിചെന്നും വരും.. പിന്നെ ഞാന്‍ ഒരു പൊട്ടത്തി ആണെന്ന് കൂടുകാര്‍ പറയാറുണ്ട്‌.. പെട്ടന്ന് എല്ലാരേം വിശ്വസിക്കും ...അങ്ങനെ രഹസ്യങ്ങള്‍ ഒന്നും ഒളിച്ചു വയ്ക്കാന്‍ എനിക്കറിയില്ല.. ഒരുപാട് കൂടുകാര്‍ ഉണ്ട്.. ഇപ്പോഴും എന്നെ ചിരിച്ച മുഖതോടെയെ കാണാന്‍ ‍കഴിയു.. ഇതാണ് ഞാന്‍... ഇത്ര മാത്രമാണ് ഞാന്‍..